"ഞാൻ മരിക്കുമ്പോൾ എന്നെ ഈ ജാതി മരച്ചോട്ടിൽ കിടത്തണം കേട്ടോ അമ്മേ! "
പതിനാറു തികയാത്ത പാവാടക്കാരിയുടെ ആഗ്രഹം .അമ്മ അടിക്കാൻ കൈ ഓങ്ങി .
"നാക്കെടുത്താൽ കുരുത്തക്കേടെ പറയൂ "അമ്മ പരിഭവിച്ചു ..
പാവം അമ്മ .അമ്മ മാത്രമല്ല എല്ലാവരും പാവമാണ് .അവളുടെ മരണം അവർക്കാർക്കും ചിന്തിക്കാനാകില്ല.
പക്ഷെ അവൾ സദാ ചിന്തിക്കുന്നത് അതിനെ പറ്റിയാണ് .
പക്ഷെ അവൾ സദാ ചിന്തിക്കുന്നത് അതിനെ പറ്റിയാണ് .
"ഞാൻ എന്ന് മരിക്കും ? മരണം എങ്ങനെയായിരിക്കും ?
മരിച്ചു കഴിഞ്ഞാൽ വേറൊരു ലോകമുണ്ടോ ?"
മരണത്തോട് എന്ത് കൊണ്ടോ അവൾക്ക് വല്ലാത്ത അഭിനിവേശം ആണ് . മരണത്തെ ഭയമില്ല .പക്ഷെ തൻറെ അസാനിദ്ധ്യം മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നൊർത്ത് അവൾ ചിലപ്പോൾ അർത്ഥമില്ലതെ കരയുമായിരുന്നു .
ഒരിക്കൽ ,ഒരു വേളയിൽ വഴിയേ പോയ പക്ഷി ശാസ്ത്രക്കാരനെ അവൾ നിർബന്ധപ്രകാരം വീട്ടിൽ വിളിച്ചിരുത്തി.
"ഐശ്വര്യമാ ..ഒരു പത്തു രൂപാ വെച്ച് കൊടുങ്കമ്മാ"
അയാൾ പറഞ്ഞു .
കള്ളക്കണക്കുകൾ നിരത്തി അമ്മയുടെ കൈയിൽ നിന്നും സൂത്രത്തിൽ കൈക്കലാക്കി വെച്ചിരുന്ന ചില്ലറകളിൽ നിന്നും ഒരു പത്തു രൂപയുടെ നോട്ടെടുത്ത് അവൾ തട്ടത്തിൽ വെച്ചു .
"തത്തമ്മാ ഇന്ത അമ്മാവുട കാർഡ് എടുത്ത് കൊടുങ്കോ ..."
പക്ഷെ തത്തമ്മ അനങ്ങിയില്ല തല കുമ്പിട്ട് അവളെ ഒന്ന് നോക്കി .
ആ തത്തമ്മയുടെ കുഞ്ഞു കണ്ണുകൾക്ക് എന്തോ അവളോട് പറയാനുണ്ടാരുന്നു .
"തത്തമ്മ.."
അയാൾ അതാവർത്തിച്ചു.
പിന്നേയും..പിന്നേയും..
പക്ഷെ തത്തമ്മ അനങ്ങിയില്ല .തട്ടത്തിൽ വെച്ച കാശു തിരികെ ഏൽപ്പിച്ച് അനുകമ്പയോടെ അയാൾ അവളെ നോക്കി .
ആ കണ്ണുകളെ അവൾ കണ്ടില്ലെന്നു നടിച്ചു .പക്ഷെ അവളുടെ ഉള്ളിലെന്തോ പിടയുന്നത് അമ്മക്ക് മാത്രം മനസ്സിലായി .
"നിന്നെ ആർക്കും വേണ്ടേ ?"
തത്തമ്മയുടേം അതിന്റെ അവകാശിയുടെയും കണ്ണുകൾ പറഞ്ഞതവൾക്ക് മനസ്സിലായി .
അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു .
വളരെ നിഷ്ക്കളങ്കമായിരുന്നു അവളുടെ ചിരി
പിന്നീട് ഒരിക്കൽ ഒരിടത്ത് ആദ്യമായി ജാതി മരം കണ്ടപ്പോൾ അവൾക്കു അതിനോട് വല്ലാത്ത ഇഷ്ട്ടം തോന്നി .
അങ്ങനെ വീട്ടിൽ നിന്നും ഏറെ അകലെ അല്ലാതെ ഒരു തൈ മരം അവൾ വെച്ചു പിടിപ്പിച്ചു .
ജാതി മരച്ചോട്ടിൽ അന്ത്യ വിശ്രമം കൊള്ളാനുള്ള അവളുടെ ഉള്ളിലെ മോഹം
അത് ജീവൻ നിലത്തു ഉറപ്പിച്ചപ്പോൾ അവളറിയാതെ പുറത്ത് ചാടി .
മരത്തിന്റെ വളർച്ചയോടൊപ്പം അവളുടെ ഉള്ളിലെ മോഹവും വളർന്നു...
അത് ജീവൻ നിലത്തു ഉറപ്പിച്ചപ്പോൾ അവളറിയാതെ പുറത്ത് ചാടി .
മരത്തിന്റെ വളർച്ചയോടൊപ്പം അവളുടെ ഉള്ളിലെ മോഹവും വളർന്നു...
ഒരിക്കൽ ആരോരുമറിയാതെ മസ്തിഷ്ക്കത്തിൽ ഒളുപ്പിച്ചു വെച്ച വേദന അവളെ മരണമെന്തെന്നും മരണാനന്തര ജീവിതം എന്താണെന്നും മനസിലാക്കിച്ചപോൾ അമ്മക്ക് ദിവസങ്ങളോളം സുബോധം ഇല്ലായിരുന്നു .
അവളെ ഒത്തിരി ഇഷ്ട്ടപെട്ടവർ വിശ്രമം ഒരുക്കിയത് അവൾ ആഗ്രഹിച്ച്ചിടത്ത് തന്നെയാരുന്നു .
അമ്മയോട് മാത്രം പറഞ്ഞിരുന്ന ആ മോഹം അവരെല്ലാം എങ്ങനെ അറിഞ്ഞു !!!
ഒരു പക്ഷെ അതായിരിക്കണം അവൾ പകർന്നു നൽകിയ സ്നേഹം
No comments:
Post a Comment