Sunday, 1 December 2013

അഴിയാത്ത ചുരുൾ



ഒരു സർക്കാർ ജോലി കിട്ടുക എന്നത് ഒട്ടു മിക്ക യുവാക്കളെയും ആഗ്രഹം  എന്ന    പോലെ ഗിരിയുടെയും മോഹമായിരുന്നുഅയാളുടെ പരിശ്രമത്തിന്റെയും മുപ്പതാം വയസ്സിൽ ലഭിച്ച  ഭാഗ്യത്തിന്റെ ഫലമോ ഒടുവിൽ ഒരു സർക്കാർ സേവകനായി അയാൾക്കും കിട്ടി ഒരു ജോലി ..

''നേരം വെളുക്കും മുമ്പ് ഇതൊക്കെ എവിടുന്നു ബാഗും തൂക്കി ഇറങ്ങുന്നു….
ശല്യങ്ങൾ ! ഓടിക്കയറുന്ന കണ്ടാൽ തോന്നും ലോകത്തിൽ ഒരൊറ്റ ബസ്സെ
ഉള്ളെന്നു ..''
                                                           
കണ്ടക്ടർ പണിയിൽ യാതൊരു വിധ സന്തോഷവും  കണ്ടെത്താൻ ആദ്യമൊന്നും
അയാൾക്കായില്ല.....കാലുകൾ മാത്രം ഉറപ്പിച്ചു കൈകൾ വിട്ടുള്ള കളിയിൽ
താൻ ഏകനായി പോയതിൽ പരിഭവം പറയാൻ മീര പോലും അടുത്തില്ല ..മീര ഗിരിയുടെ ഭാര്യയാണ് ..തന്റെ കുഞ്ഞുമായി അവൾ തിരികെയെത്താൻ ഇനിയും മൂന്നു നാല് മാസം എടുക്കുമെന്നത് അയാൾക്ക്അസഹിനീയമായി തോന്നി ..

''പ്രസവത്തിനു മുമ്പ് എന്റെ മീരയെ അങ്ങ് കൊണ്ട് വിടെണ്ടിയിരുന്നില്ല.
കാലിലിത്തിരി തൈലമിട്ടു തടവാനെങ്കിലും  അവളുണ്ടായിരുന്നെങ്കിൽ!
കഷ്ട്ടമായി !”

തന്റെ കൂട്ടുകാർ അടക്കം എത്രയോ പേർ ഒരു ജോലിക്കായി കഷ്ടപെടുന്നു, അപ്പോൾ പിന്നെ എന്റെ ചെറിയ പ്രയാസങ്ങൾ ഒന്നുമല്ലന്നു ചിന്തിക്കാൻ
പോലും ഗിരിക്കായില്ല ..ബസ്സിനുള്ളിലെ ചെറിയ ലോകത്ത് കിടന്നു തന്റെ മനസ്സ് മുരടിച്ചുപോകുമെന്ന് അയാൾ ഭയപ്പെട്ടു ..

പതിയെ പതിയെ ഗിരി ജോലിയുമായി പൊരുത്തപ്പെട്ടു തുടങ്ങി .. ലോകത്തെ അയാൾനിരീക്ഷിച്ചു തുടങ്ങി ..സമൂഹത്തിലെ എല്ലാ തരത്തിലുമുള്ള ആൾക്കാർ ചെറിയ ലോകത്തിലെ അതിഥികളായി വന്നു ..ആതിഥേയൻ പലപ്പോഴും വേണ്ട വിധത്തിൽ അവരെ സൽക്കരിച്ചില്ലെങ്കിലും ഒരു നിശ്ചിത സമയം അവർ ലോകത്തുണ്ടാകും
തിരക്കില്ലാത്ത സമയങ്ങളിൽ കൈ കുഞ്ഞുങ്ങളുമായി കയറുന്ന അമ്മയെയും
കുഞ്ഞിനേയും അയാൾ ശ്രദ്ധിക്കും.അവർ സ്വസ്ഥമായി ഇരുന്നു കഴിഞ്ഞിട്ട് പതുക്കെ ചെന്ന് കുഞ്ഞിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിക്കും
''പേരിട്ടോ?''
മറുപടി എന്തായാലും കേൾക്കാൻ നിൽക്കാതെ അയാൾ മുന്നോട്ടു നീങ്ങും … “തന്റെ കുഞ്ഞ് ഇതിലും സുന്ദരനായിരിക്കും ''
കണ്ടക്ട്ടറുടെ സീറ്റിൽ വന്നിരിക്കുന്ന ആരോടും എഴുന്നേല്ക്കാൻ അയാൾ
പറയാറില്ല .രാവിലെ ഒൻപതിനും പത്തരക്കും ഇടയ്ക്കും വൈകിട്ട് നാല് മുതൽ ആറുവരെയും ഉള്ള സമയങ്ങളൊഴികെ  ഗിരി തികച്ചും ശാന്തനായിരിക്കും ..
ദൂര യാത്ര ചെയ്യുന്ന പലരുമായും വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് എല്ലാ മേഖലകളെ കുറിച്ചും അറിയാൻ അയാളെ സഹായിച്ചു ..
ഒരു ദിവസം കുറച്ചധികം പെണ്കുട്ടികൾ ഒരുമിച്ചു ബസ്സിൽ കയറി .ആരുടേയും
അരികിൽ ചെല്ലണ്ട. തന്നെ കാണുമ്പോൾ തന്നെ കാർഡ് നീട്ടിപ്പിടിക്കും
കൻസഷൻ നൽകുന്നതിൽ ഗിരിക്ക് നീരസമൊന്നുമില്ല
അതിലൊരു കുട്ടി.....ചുരുണ്ട മുടിയും തിളങ്ങുന്ന  കണ്ണുകളും ഇരുണ്ട നിറവുമായി ..അവൾ ഗിരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു .. ബന്ധം നിർവചനമില്ലാത്ത ബന്ധമായി മാറാൻ അധികം ദിവസങ്ങൾ വേണ്ടി വന്നില്ല ..ഒരു പക്ഷെ മീരയുടെഅസാന്നിധ്യം മൂലം ഉണ്ടായ  മനസ്സിന്റെ ശൂന്യത അയാളുടെ മനസ്സിൽ ചലനങ്ങൾ സൃഷ്ട്ടിച്ചു ..
തിരക്കിനിടയിലാനെങ്കിലും കോളേജിലെ വിശേഷങ്ങൾ അവൾ വാ
തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ..ആദ്യമായി കണ്ട ദിവസമൊഴിച്ച് അവൾ
തനിച്ചായിരുന്നു ബസ്സിൽകയറിയിരുന്നത് ..പക്ഷെ ഒരിക്കലും അവൾ അയാളോട്
അവളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല .ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ
മീരയോട്ഫോണിൽ സംസാരിച്ചതിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ അയാൾ അവളെ കുറിച്ച് ചിന്തിക്കും.
''താനിത് വരെ അവളോട്പേര് ചോദിച്ചിട്ടില്ല
പക്ഷെ അതിൽ എന്തെങ്കിലും കൗതുകം ഉള്ളതായി അയാൾക്ക്തോന്നിയിട്ടുമില്ല.
അവളും താനുമായുള്ള ബന്ധത്തെ എന്ത് വിളിക്കണം ?അത് പ്രണയമാണോ?
തന്റെ യാത്ര എങ്ങൊട്ടെക്കാനെന്നു ഒരു നിശ്ചയവുമില്ല ..”
പക്ഷെ ഒന്നയാൾക്കറിയാം.
''ബസ്സിനുള്ളിൽ താൻ കണ്ട അതിഥികളിൽ തനിക്കു സ്വന്തമെന്നു
തോന്നിയതവളെ മാത്രം ..ഒരു പക്ഷെ മീരയും അവൾക്കുള്ളിൽ തുടിക്കുന്ന തന്റെ
കുഞ്ഞും ഇല്ലായിരുന്നെങ്കിൽ അയാൾ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത്
അവളെയായിരിക്കും”
………………………………………………………………………………………………………………………………………………………………………………………..
കുറച്ചു ദിവസമായി അവളെ കണ്ടിട്ട്. അടുത്ത സീറ്റിലിരുന്ന കുട്ടി അവൾ
പഠിക്കുന്ന കോളേജിൽ ആണെന്നറിഞ്ഞപ്പോൾ അവനോടു കൂടുതൽ സംസാരിക്കാൻ  ശ്രമിച്ചു ..അടുത്തൊരു ദിവസം കോളേജിൽ ഒരു പെണ്കുട്ടിക്ക് പറ്റിയഅപകടത്തെ കുറിച്ച് കുട്ടി സംസാരിച്ചത്
കൂട്ടുകാർക്കൊപ്പം ഗോവണിപ്പടി   ഇറങ്ങിയതാണ് ...
പെട്ടെന്ന് തല ചുറ്റി വീണു .പടികളിലൂടെ താഴേക്കു ഉരുണ്ടു
വീണ അവൾ ഇനി ജീവിതത്തിലേക്ക് വരണമെങ്കിൽ ഈശ്വരൻ കരുണ കാണിക്കനമെന്നവൻ  കൂട്ടിച്ചേർത്തു
ഗിരി പതിയെ എഴുന്നേറ്റു
''എന്റെ പേരറിയാത്ത കുട്ടീ, നീയാണോ അത് ''?



അയാൾ മനസ്സിൽ ചോദിച്ചു കൊണ്ടിരുന്നു ..
മുന് സീറ്റിനടുത്ത്ഡ്രൈവെരോട് ചേർന്ന് നിന്ന് കയ്യിൽനിറഞ്ഞിരുന്ന
ചില്ലറ പൈസകൾ ഒതുക്കി വെച്ചതും ആരോ നീട്ടിയ പണം വാങ്ങി ടിക്കെറ്റ്
കൊടുത്തതുമേല്ലാം യാന്ത്രികമായിട്ടായിരുന്നു.
പെട്ടെന്ന് ഒരു വലിയ ഇടിയുടെ ശബ്ദം കേട്ടതും നെഞ്ചിൽ എന്തോ തുളച്ചു
കയറുന്നതും അയാൾ അറിഞ്ഞു ..ചീറി തെറിച്ച രക്തത്തിന് മുകളിലേക്ക് അയാൾ  വീണു ..മുന്നിലെ ഗ്ലാസ് പൊട്ടി നെഞ്ചിൽ തുളഞ്ഞു കയറിയ ഗിരിയുടെ ശരീരത്തിലെവിടെനിന്നോ ''പ്രാണ സഖീ ഞാൻ ''......എന്ന ഗാനം ഒഴുകിയെത്തി ...
യാത്രക്കാരി ലൊരാൾ അയാളുടെ ഫോണെടുത്തു.
''
ഗിരീ, മീര പ്രസവിച്ചു. നിന്റെ മോനെ കാണാൻ വേഗം വാ ...''
എന്ത് മറുപടി പറയണമെന്നറിയാതെ അയാൾ ഫോണ്കട്ട്ചെയ്തു
ഗിരി യാത്രയായി തന്റെ മീര സുന്ദരനെ പ്രസവിച്ച , അയാളേറെ കൊതിച്ചിരുന്ന വാർത്ത കേൾക്കാതെ...
കോളേജിൽ നടന്ന അപകടത്തിൽ പെട്ടത് തന്റെ പേരറിയാത്ത കുട്ടിയാണോ  എന്നറിയാതെ
ആശിച്ചു കിട്ടിയ ജോലിയും ചെറിയ ലോകവും അയാളുടെ മനസ്സിനെ
മുരടിപ്പിച്ചില്ല പകരം മനസ്സിന് എന്നെന്നേക്കുമായി നിത്യ ശാന്തി നല്കി
അയാൾ യാത്രയായി ..അപ്പോഴും ഒരു നാണയ തുട്ടു അയാൾ കൈകളിൽമുറുകെ
പിടിച്ചിരുന്നു ആർക്കോവേണ്ടി ....!

No comments:

Post a Comment